റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്​. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയാൽ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന്​ 50 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു. 

അതേസമയം 110 പേർക്ക് പുതിയതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1563 ആയി. ഇതില്‍ 31 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. നിരീക്ഷണത്തിലായിരുന്ന 2500 ഓളം ആളുകൾ രോഗമില്ലെന്ന് ഉറപ്പുവരുത്തി വീടുകളിലേക്ക് മടങ്ങി.