സൗദി അറേബ്യയില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 135 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 266 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,078 ആയി. ആകെ രോഗമുക്തരുടെ എണ്ണം 737,748 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,060 ആയി ഉയര്‍ന്നു. 

റിയാദ്: സൗദി അറേബ്യയില്‍ ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 135 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 266 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,52,078 ആയി. ആകെ രോഗമുക്തരുടെ എണ്ണം 737,748 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,060 ആയി ഉയര്‍ന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രോഗബാധിതരില്‍ 5,270 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 73 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,606 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് - 30, ജിദ്ദ - 26, മക്ക - 22, മദീന - 17, തായിഫ് - 9, ദമ്മാം - 7, അബഹ - 4, ഹുഫൂഫ് - 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.