റിയാദ്: ഗൾഫിൽ കൊവിഡ് ബാധിച്ച് ഇന്നലെ രണ്ട് മലയാളികൾ കൂടി മരിച്ചു. തൃശ്ശൂർ ചാവക്കാട് മുനക്കടവ് സ്വദേശി ജമാലുദ്ദീനാണ് കുവൈത്തിൽ മരിച്ചത്. കുവൈത്ത് അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം വാറങ്കോട് സ്വദേശി അബ്ദുൾ റഷീദ് സൗദിയിലാണ് മരിച്ചു.

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്നലെ 31 പേരാണ് ആകെ മരിച്ചത്​. പുതിയതായി 2,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 642ആയി കൊവിഡ് ബാധിതരുടെ ആകെ എണ്ണം 95,748 ആയി ഉയർന്നു. 1650 പേർ മാത്രമാണ് ഇന്നലെ സുഖം പ്രാപിച്ചത്​. ആകെ രോഗമുക്തരുടെ എണ്ണം 70,615 ആണ്​.  

24,491 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്​​. ഇതിൽ 1,412 പേർ ഗുരുതരാവസ്ഥയിലാണ്​. മക്ക, ജിദ്ദ, മദീന, റിയാദ്​, ദമ്മാം, ത്വാഇഫ്, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്​. 

പുതിയ രോഗികൾ: റിയാദ്​ 719, ജിദ്ദ 459, മക്ക 254, മദീന 129, ഹുഫൂഫ്​ 102, ദമ്മാം 90, അൽഖോബാർ 81, ഖത്വീഫ്​ 76, ജുബൈൽ 66, അൽമുബറസ്​ 60, ബുറൈദ 48, ദഹ്​റാൻ 45, ത്വാഇഫ്​ 31, ഖമീസ്​ മുശൈത്​ 29, അൽജഫർ 22, റാസതനൂറ 20, വാദി അൽദവാസിർ 20, ഹഫർ അൽബാത്വിൻ 19, ദറഇയ 19, യാംബു 18, തബൂക്ക്​ 17, ജീസാൻ 15, ഖുൻഫുദ 12, അറാർ 12, ഉനൈസ 11, അൽബഷായർ 11, അബ്​ഖൈഖ്​ 11, അബഹ 10, മഹായിൽ 10, സഫ്​വ 10, അൽസഹൻ 9, അൽഖഫ്​ജി 9, അബൂ അരീഷ്​ 9, നജ്​റാൻ 9, ബിലസ്​മർ 8, അൽഖർജ്​ 8, ബേഷ്​ 7, സബ്​യ 7, റുവൈദ അൽഅർദ 7, അഹദ്​ റുഫൈദ 6, ഹാഇൽ 6, അൽഅർദ 6, അൽനമാസ്​ 5, തബാല 5, അദ്ദർബ്​ 5, അല്ലൈത്​ 5, അൽഅയൂൻ 4, ബുഖൈരിയ 4, അൽറസ്​ 4, വാദി ബിൻ ഹഷ്​ബൽ 4, അൽഖുവയ്യ 4, ലൈല 3, വാദി അൽഫറഅ 2, മഹദ്​ അൽദഹബ്​ 2, റിയാദ്​ അൽഖബ്​റ 2, അൽഖൂസ്​ 2, മുസാഹ്​മിയ 2, ഹുത്ത ബനീ തമീം 2, അൽഹനാഖിയ 1, ഖൈബർ 1, മിദ്​നബ്​ 1, അൽഅസിയ 1, അൽമുവയ്യ 1, ദഹ്​റാൻ അൽജനൂബ്​ 1, റിജാൽ അൽമ 1, തനൂമ 1, അൽഅയ്​ദാബി 1, അദം 1, റാബിഗ്​ 1, ഹബോണ 1, അൽഉവൈഖല 1, അൽഷഅബ 1, ബിജാദിയ 1, സുൽഫി 1, തമീർ 1, താദിഖ്​ 1, ഉംലജ്​ 1