മനാമ: ബഹ്റൈനില്‍ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇബ്രാഹി അല്‍ നെഫാഇ, ഇസാ അല്‍ ഖാദി എന്നിവരെയാണ് ക്വാറന്റീനില്‍ കഴിയുന്നതിനിടെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്‍തത്.

കഴിഞ്ഞ ചൊവ്വാഴ്‍ച കൊവിഡ് സ്ഥിരീകരിച്ച പാര്‍ലമെന്റ് അംഗം ബസ്സാം അല്‍ മാലികിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരാണ് ഇരുവരും. ഇവരടക്കം 12 എംപിമാര്‍ക്കും 27 പാര്‍ലമെന്റ് ജീവനക്കാര്‍ക്കുമാണ് അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നത്. തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം തടസപ്പെടുകയും നേരത്തെ അവസാനിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം പാര്‍ലമെന്റ് നടപടികളെല്ലാം ഓണ്‍ലൈനായാണ് നടക്കുന്നത്.