അബുദാബി: യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. 34 വയസുള്ള ഫിലിപ്പൈന്‍ പൗരനും 39 വയസുള്ള ബംഗ്ലാദേശ് പൗരനുമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും ഒരു ചൈനീസ് പൗരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.