രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,404 ആയി. ആകെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 376  പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

മസ്‍കത്ത്: ഒമാനിൽ രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 537 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പറുത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,29,404 ആയി. ആകെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 376 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,22,266 പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 94.5 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ 77 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ 32 പേർ ഗുരുതരാവസ്ഥയിലാണ്.