രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 3,667 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 48 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതിയതായി 85 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരിൽ 205 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,417 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,672 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,078 ആയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 3,667 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 48 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 9,243 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. 

റിയാദ് - 23, മക്ക - 16, ജിദ്ദ - 16, മദീന - 13, അബഹ - 5, ദമ്മാം - 4, തായിഫ് - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,039,039 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,397,748 ആദ്യ ഡോസും 24,730,472 രണ്ടാം ഡോസും 12,910,819 ബൂസ്റ്റർ ഡോസുമാണ്.