സഹമന്ത്രിസ്ഥാനം ഏറ്റെടുത്ത ഹമദ് മുബാറക് അല്‍ ഷംസി, സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി ജനറലാണ്. ഖലീഫ സഈദ് സുലൈമാന് വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഓഫ് സെറിമോണിയല്‍സ് ചുമതലയാണ് ക്യാബിനറ്റ് റാങ്കോടെ നല്‍കിയത്.

അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ട് പുതിയ മന്ത്രിമാരെ കൂടി പ്രഖ്യാപിച്ചു. ഹമദ് മുബാറക് അല്‍ ഷംസി, ഖലീഫാ സഈദ് സുലൈമാന്‍ എന്നിവരാണ് പുതിയ മന്ത്രിമാര്‍.

സഹമന്ത്രിസ്ഥാനം ഏറ്റെടുത്ത ഹമദ് മുബാറക് അല്‍ ഷംസി, സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി ജനറലാണ്. ഖലീഫ സഈദ് സുലൈമാന് വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഹെഡ് ഓഫ് സെറിമോണിയല്‍സ് ചുമതലയാണ് ക്യാബിനറ്റ് റാങ്കോടെ നല്‍കിയത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസര്‍വ്വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടി ആലോചിച്ചാണ് പുതിയ മന്ത്രിമാരെ നിയോഗിച്ചതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പുതിയ മന്ത്രിമാര്‍ക്ക് അദ്ദേഹം ആശംസകളും നേര്‍ന്നു.