പതിവ് പരിശോധനക്കിടെ കുവൈത്തി സ്ത്രീ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു. എന്നാല്‍ ഈ സ്ത്രീ പരിശോധനയ്ക്ക് തയ്യാറായില്ല. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം ഉണ്ടായത്.

പതിവ് പരിശോധനക്കിടെ കുവൈത്തി സ്ത്രീ ഓടിച്ച വാഹനം പൊലീസ് തടഞ്ഞു. എന്നാല്‍ ഈ സ്ത്രീ പരിശോധനയ്ക്ക് തയ്യാറായില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി. തുടര്‍ന്ന് പ്രകോപിതയായ സ്ത്രീ രണ്ടു പൊലീസുകാരെ വാഹനം ഇടിപ്പിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഈ സ്ത്രീയെ പിന്നീട് അറസ്റ്റ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona