അജ്മാന്‍: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കാതിരുന്ന രണ്ട് റെസ്റ്റോറന്റുകളും ഒരു ബാര്‍ബര്‍ ഷോപ്പും അജ്മാനില്‍ അടച്ചുപൂട്ടി. അജ്മാന്‍ മുന്‍സിപ്പാലിറ്റി, പ്ലാനിങ് വിഭാഗം, സാമ്പത്തിക വികസന വിഭാഗം എന്നിവയുടെ സഹകരണത്തോടെ അജ്മാനിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംഘമാണ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ പൂട്ടിച്ചത്. ജീവനക്കാര്‍ മാസ്‌കും ഗ്ലൗസും തലയിലെ ആവരണവുമില്ലാതെ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി