Asianet News MalayalamAsianet News Malayalam

യുഎഇയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു

നാല്‍പതിനോടടുത്ത് പ്രായമുണ്ടായിരുന്ന യുവാവിനെ ഫുജൈറയിലെ സിമന്റ് ഫാക്ടറിക്ക് പിന്നില്‍ ഒരു വാഹനത്തിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

two sentenced to death for murdering youth in UAE
Author
Fujairah - United Arab Emirates, First Published Jul 27, 2021, 7:24 PM IST

ഫുജൈറ: യുഎഇയില്‍ ഗള്‍ഫ് പൗരന്റെ കൊലപാതകത്തില്‍ പ്രതികളായ രണ്ട് പേര്‍ക്ക് വധശിക്ഷ. ദിബ്ബ അല്‍ ഫുജൈറ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതികളും ഗള്‍ഫ് പൗരന്മാരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

നാല്‍പതിനോടടുത്ത് പ്രായമുണ്ടായിരുന്ന യുവാവിനെ ഫുജൈറയിലെ സിമന്റ് ഫാക്ടറിക്ക് പിന്നില്‍ ഒരു വാഹനത്തിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പരിശോധിച്ചതില്‍ നിന്ന് വെടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ കേസിലെ മറ്റ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്‍തു. 

Follow Us:
Download App:
  • android
  • ios