നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മിര്‍ഖാബിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് തൊഴിലാളികള്‍ താഴേക്ക് വീഴുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി. ഈജിപ്ത് സ്വദേശികളാണ് മരിച്ചത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അപകടസ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് വിട്ടുനല്‍കി. 

Read Also -  വിസയില്ലാതെ ചുറ്റി വരാം യുഎഇ, പുതുക്കിയ വിസ ഓൺ അറൈവൽ ലിസ്റ്റ് പുറത്ത്, 87 രാജ്യക്കാര്‍ക്ക് ഇനി പ്രവേശനം ലളിതം

നിയമലംഘകര്‍ക്ക് രക്ഷയില്ല, കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 20000ത്തോളം പ്രവാസികൾ അറസ്​റ്റിൽ

റിയാദ്: വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത്​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 11,250 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 5,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,985 പേരുമാണ്​ പിടിയിലായത്​.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 109 പേരെ പിടികൂടി. നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും 24 പേരെ കസ്​റ്റഡിയിലെടുത്തു.

സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യണ​െമന്ന്​ ആഭ്യന്തര മ​ന്ത്രാലയം പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ഗതാഗതത്തിന്​ ഉപയോഗിച്ച വാഹനങ്ങളും താമസിപ്പിക്കാൻ ഉപയോഗിച്ച വീടുകളും മറ്റ്​ വസ്​തുവകകളും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം