കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലധാരയിൽ മുങ്ങിമരിച്ചു കിടക്കുന്ന നിലയിൽ ബാലനെ കണ്ടെത്തിയത്. 

ലൈത്ത്: സൗദിയിൽ ജലധാരയിൽ വീണ ബാലന് ദാരുണാന്ത്യം. ലൈത്തിലെ ഇന്ററാക്ടീവ് ജലധാരയിൽ വീണാണ് രണ്ടു വയസുകാരൻ മരിച്ചത്. കളിക്കുന്നതിനിടയിൽ കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഉടൻ മരണം സംഭവിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലധാരയിൽ മുങ്ങിമരിച്ചു കിടക്കുന്ന നിലയിൽ ബാലനെ കണ്ടെത്തിയത്. മൃതദേഹം ലൈത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം കുട്ടികൾ അപകടത്തിൽപ്പെടുന്നത് തടയാൻ ജലധാരയിൽ ബാരിക്കേഡുകളില്ലെന്ന് പ്രദേശ വാസികൾ പറയുന്നു. ഇവിടെ ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ഇവരുടെ ആവശ്യം.