Asianet News MalayalamAsianet News Malayalam

സൗദിയിൽ നാലാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, വീഡിയോ

സെക്യൂരിറ്റി ഗാര്‍ഡിന്റെ മുമ്പിലേക്കാണ് കുട്ടി വീണത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു.

two year old girl  survives fall from fourth floor in Saudi
Author
First Published Mar 26, 2024, 11:29 AM IST

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരിഅത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്. 

കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ മാതാവും കുട്ടിയും സഹോദരിയും നാലാം നിലയിലെ മുറിയിലായിരുന്നു. ഇതിനിടെ കുട്ടിയുടെ സഹോദരി അബദ്ധത്തില്‍ മുറിയുടെ ജനല്‍ തുറന്നപ്പോള്‍ രണ്ടു വയസ്സുകാരി അതിലൂടെ താഴേക്ക് വീഴുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സെക്യൂരിറ്റി ഗാര്‍ഡിന്റെ മുമ്പിലേക്കാണ് കുട്ടി വീണത്. അപകടം നടക്കുന്ന സമയത്ത് കുട്ടിയുടെ പിതാവ് ജോലിസ്ഥലത്തായിരുന്നു.

താഴേക്ക് വീണ കുട്ടിയെ സെക്യൂരിറ്റി ഗാര്‍ഡ് എടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. താഴേക്ക് വീണ കുട്ടിയെ എടുത്തപ്പോള്‍ മരിച്ചെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് കരുതിയത്. എന്നാല്‍ ജീവനുണ്ടെന്ന് മനസ്സിലായപ്പോള്‍ അത്ഭുതമാണ് തോന്നിയത്. അതിന് ശേഷം അടിയന്തര വൈദ്യ സഹായത്തിനായി ആംബുലന്‍സ് വിളിച്ചു.  

 

Read Also -  റിയാദ് എയർപ്പോർട്ടിൽ നിന്നുള്ള സർവീസ് ഓപ്പറേഷൻ അവസാനിപ്പിക്കാൻ ഈ വിമാന കമ്പനി, വരുന്നൂ പുതിയ എയര്‍ലൈൻ

ഇന്ത്യൻ വിദ്യാർഥി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു; അപകടം സൈക്കിളിൽ പോകുന്നതിനിടെ 

ലണ്ടന്‍: വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ബിഹേവിയർ മാനേജ്മെന്‍റിൽ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്. 

ഈ മാസം 19ന് രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. അപകടം നടന്ന വേളയിൽ ഭർത്താവ് പ്രശാന്ത് മുമ്പിലുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ചെയിസ്ത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നേരത്തെ നീതി ആയോഗിൽ പ്രവർത്തിച്ചിട്ടുള്ള ചെയിസ്തയുടെ മരണ വിവരം നീതി ആയോഗിന്‍റെ മുൻ സിഇഒ അമിതാഭ് കാന്താണ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.

നേരത്തെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന ചെയിസ്ത കൊച്ചാർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെന്‍റിൽ പിഎച്ച്ഡി നേടുന്നതിനായി കഴിഞ്ഞ സെപ്തംബറിലാണ് ലണ്ടനിലേക്ക് താമസം മാറിയത്. നേരത്തെ ഡൽഹി യൂണിവേഴ്‌സിറ്റി, അശോക യൂണിവേഴ്‌സിറ്റി, പെൻസിൽവേനിയ, ഷിക്കാഗോ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങിൽ പഠിച്ചിട്ടുണ്ട്. 2021-23 കാലയളവിൽ നീതി ആയോഗിലെ നാഷനൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡ്വൈസറായിരുന്നു. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്ടർ ജനറലായിരുന്ന വിരമിച്ച ലെഫ്റ്റനൻറ് ജനറൽ ഡോ എസ് പി കൊച്ചാറിന്‍റെ മകളാണ്  ചെയിസ്ത കൊച്ചാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Follow Us:
Download App:
  • android
  • ios