റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ  അവധി. റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മേയ് 11 ചൊവ്വാഴ്‍ച മുതല്‍ മേയ് 14 വെള്ളിയാഴ്‍ച വരെ നാല് ദിവസത്തെ അവധി ലഭിക്കും.

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

യുഎഇ ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍
റിസോഴ്‍സസ് പ്രഖ്യാപിച്ചിരുന്നു. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും സര്‍ക്കാര്‍ മേഖലയിലെ അവധി. റമദാനില്‍ 29 ദിവസം മാത്രമായിരിക്കുമെങ്കില്‍ മേയ് 11 ചൊവ്വാഴ്‍ച മുതല്‍ മേയ് 14 വെള്ളിയാഴ്‍ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. റമദാനില്‍ 30 ദിവസം ഉണ്ടാകുമെങ്കില്‍ മേയ് 11 ചൊവ്വാഴ്‍ച മുതല്‍ മേയ് 15 ശനിയാഴ്‍ച വരെയും അവധി ലഭിക്കും. ഏപ്രില്‍ 13നാണ് യുഎഇയില്‍ റമദാന്‍ ആരംഭിച്ചത്.