ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളത്.

അബുദാബി: വേനല്‍ക്കാലത്ത് യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3.00 മണി വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മധ്യാഹ്ന വിശ്രമ സമയത്ത് തുറസ്റ്റായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല. 

Scroll to load tweet…