രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,009 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 989 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,35,936 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,94,693 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,73,711 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,335 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 18,647 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Scroll to load tweet…

Read also: യുഎഇയില്‍ വിവിധയിടങ്ങളില്‍ കനത്ത മഴ; വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് മൂലം മരണങ്ങളില്ല; രോഗം സ്ഥിരീകരിച്ചത് 207 പേര്‍ക്ക്

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലമുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ചികിത്സയിൽ കഴിയുന്നവരിൽ 304 പേർ കൂടി ഇന്ന് സുഖംപ്രാപിച്ചു. അതേസമയം 24 മണിക്കൂറിനിടെ പുതിയതായി 207 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

സൗദി അറേബ്യയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,10,394 ആയി. ആകെ രോഗമുക്തരുടെ എണ്ണം 796,406 ആയി ഉയർന്നു. ആകെ 9,255 പേര്‍ക്കാണ് കൊവിഡ് കാരണം രാജ്യത്ത് ജീവന്‍ നഷ്ടമായിട്ടുള്ളത്. നിലവില്‍ രാജ്യത്തുള്ള കൊവിഡ് രോഗബാധിതരിൽ 4,733 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 9,185 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്ത് നടത്തി. റിയാദ് - 52, ജിദ്ദ - 37, ദമ്മാം - 19, ത്വാഇഫ് - 9, മദീന - 8, മക്ക - 7, ഹുഫൂഫ് - 6, ദഹ്റാൻ - 6, അൽബാഹ - 5, ബുറൈദ - 4, അബ്ഹ - 4, ജീസാൻ - 4, തബൂക്ക് - 3, ജുബൈൽ - 3, അറാർ - 2, ഹാഇൽ - 2, ഖമീസ് മുശൈത്ത് - 2, നജ്റാൻ - 2, ഉനൈസ - 2, അൽറസ് - 2, ഖർജ് - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 

Read also: ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി: ക്ലിക്ക് ആന്റ് ഡ്രൈവ് സൗകര്യവുമായി ആര്‍ടിഎ