അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 13 പേര്‍ മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 198 ആയി. 781 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 509 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,198 ആയി. 4804 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 24 മണിക്കൂറിനിടെ 29,000 കൊവിഡ് പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ അറിയിച്ചു. വൈറസ് ബാധ അതിജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള 88 അംഗ മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം ദുബായിലെത്തിയിരുന്നു. യുഎഇ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള പ്രത്യേക അനുമതി നല്‍കിയത്.