രാജ്യത്ത് ചികിത്സയിലായിരുന്ന 1,667 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,688 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,667 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 2,71,1353 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 9,58,070 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,38,261 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,322 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,487 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
Read also: ഖത്തറില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് മുതല്‍ വീണ്ടും മാസ്‍കിലേക്ക്
സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് പ്രവാസികള്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി അബ്ദുൽ റസാഖും മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസുമാണ് ജിദ്ദയിലെ രണ്ട് സ്ഥലങ്ങളില്‍ ജോലിയ്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്.
മലപ്പുറം എടപ്പാൾ കോലളമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത് വളപ്പിൽ (37) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. ദീർഘകാലം റിയാദിൽ ജോലി ചെയ്തിരുന്ന അബ്ദുൽ റസാഖ് ഒരു മാസം മുമ്പാണ് ജിദ്ദയിലേക്ക് ജോലി മാറി എത്തിയത്. ജിദ്ദ ബലദിയ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരു മാസമായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. മൃതദേഹം ഹസ്സൻ ഗസ്സാവി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിൽ ഖബറടക്കും.
മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ജിദ്ദയിൽ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജലവിതരണ കമ്പനിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ സാജിത. നാല് പെൺകുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹോസ്‍പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
