അബുദാബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച 536 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 91 പേര്‍ക്ക് രോഗം ഭേദമായി.

രാജ്യത്ത് ഇതുവരെ 76 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,349 ആയി. പുതിയതായി 35,000ലധികം പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 10 ലക്ഷത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 14 ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ രാജ്യത്ത് തുറന്നിട്ടുണ്ട്. രോഗം ഭേദമായവരുടെ പ്ലാസ്‍മ ഉപയോഗിച്ചുള്ള ചികിത്സയുടെ ട്രയല്‍ തുടങ്ങി. ഇതിന്റെ ഫലപ്രാപ്തി പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.