രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

അബുദാബി: പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് യുഎഇയിലെ പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‍സസ് (എഫ് എ എച്ച് ആര്‍) ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അതോരിറ്റിയുടെ ട്വീറ്റ്. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി രണ്ടുമുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങും.