Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ന് ഒന്‍പത് കൊവിഡ് മരണം; 3579 പുതിയ രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 

UAE announces nine new covid deaths 3579 new cases
Author
Abu Dhabi - United Arab Emirates, First Published Jan 24, 2021, 5:36 PM IST

അബുദാബി: യുഎഇയില്‍ ഞായറാഴ്‍ച 3579 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒന്‍പത് പേര്‍ മരണപ്പെട്ടപ്പോള്‍ 4166 പേര്‍ രോഗമുക്തരായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവകെ 2,77,995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,51,484 പേരാണ് രോഗമുക്തരായത്. 792 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 25,679 കൊവിഡ് രോഗികളുണ്ട്.

Follow Us:
Download App:
  • android
  • ios