അബുദാബി: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലെ 30 (ദുല്‍ഹജ്ജ് 9) മുതല്‍  ഓഗസ്റ്റ് രണ്ട് (ദുല്‍ഹജ്ജ് 12) വരെയാണ് അവധിയെന്ന് മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ പൊതുമേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിപ്പ് പുറത്തിറക്കിയിരുന്നു.