യുഎഇയില്‍ ഇതുവരെ 69,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 60,600 പേരും ഇതിനോടകം രോഗമുക്തി നേടി. 382 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 8,708 കൊവിഡ് രോഗികളാണ് ഇപ്പോള്‍ യുഎഇയിലുള്ളതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

അബുദാബി: യുഎഇയില്‍ ഇന്ന് 362 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ ഇന്ന് മരണപ്പെടുകയും ചെയ്തു. 398 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,955 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 362 പുതിയ രോഗികളെ കണ്ടെത്തിയത്.

യുഎഇയില്‍ ഇതുവരെ 69,690 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 60,600 പേരും ഇതിനോടകം രോഗമുക്തി നേടി. 382 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 8,708 കൊവിഡ് രോഗികളാണ് ഇപ്പോള്‍ യുഎഇയിലുള്ളതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെമ്പാടുമായി ഇതുവരെ 70 ലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലും തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലുമുള്ള പള്ളികളും ആരാധനാലയങ്ങളും തുറക്കാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്തെ സ്‍കൂളുകളും ഇന്ന് തുറന്നിട്ടുണ്ട്.