അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 747 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുട ആകെ എണ്ണം 21,831 ആയി.

ഇന്ന് 398 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതുവരെ 7328 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായിട്ടുണ്ട്. 210 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 38,000ല്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് പരിശോധന നടത്തിയത്.