വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 

അബുദാബി: വെള്ളിയാഴ്‍ച രാവിലെ യുഎഇയുടെ (UAE) വിവിധ പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് (Fod). വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Centre of Meteorology) അറിയിച്ചു. രാജ്യത്തിന്റെ ഉള്‍‌ പ്രദേശങ്ങളില്‍ ദൂരക്കാഴ്‍ച (horizontal visibility) കൂടുതല്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

Scroll to load tweet…

മൂടല്‍മഞ്ഞ് രൂപപ്പെട്ട സ്ഥലങ്ങളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എല്ലാ ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്നും അബുദാബി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. മൂടല്‍ മഞ്ഞ് ഉള്ള സമയങ്ങളില്‍ റോഡുകളിലെ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്ന വേഗപരിധിയാണ് പാലിക്കേണ്ടത്. അബുദാബിയിലെയും അല്‍ ഐനിലെയും രണ്ട് പ്രധാന റോഡുകളില്‍ പരമാവധി വേഗത മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Scroll to load tweet…

വെള്ളിയാഴ്‍ച രാജ്യത്തെ അന്തരീക്ഷ താപനില കൂടുതല്‍ താഴുമെന്നാണ് പ്രവചനം. അല്‍ റുവൈസില്‍ 12 ഡിഗ്രി സെല്‍ഷ്യസും അബുദാബിയില്‍ 14 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 15 ഡിഗ്രി സെല്‍ഷ്യസുമാണ് കുറഞ്ഞ താപനില. 40 മുതല്‍ 90 ശതമാനം വരെയായിരിക്കും അന്തരീക്ഷ ആര്‍ദ്രത.

Read also: പ്രവാസികള്‍ ശ്രദ്ധിക്കുക; ബന്ധമില്ലാത്തവരുടെ പേരില്‍ പണം അയക്കുന്നതിനെതിരെ മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച നടത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും (Narendra Modi), അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും (Sheikh Mohamed bin Zayed Al Nahyan) വെള്ളിയാഴ്‍ച ഓണ്‍ലൈന്‍ കൂടിക്കാഴ്‍ച (virtual summit) നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് (Ministry of External Affairs) ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൗഹൃദം സംബന്ധിച്ച് ഇരു രാഷ്‍ട്ര നേതാക്കളും ചര്‍ച്ച നടത്തും.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികവും യുഎഇ അതിന്റെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇരു രാഷ്‍ട്ര നേതാക്കളുടെയും കൂടിക്കാഴ്‍ച. പരസ്‍പര സഹകരണത്തിനുള്ള കൂടുതല്‍ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക - അന്താരാഷ്‍ട്ര വിഷയങ്ങളും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ചയില്‍ വിഷയമാവും. ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇപ്പോള്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാവുകയും തന്ത്രപരമായ പുതിയ സഹകരണ മേഖലകള്‍ തുറക്കുകയും ചെയ്‍തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വിശദീകരിക്കുന്നു.