വരാനിരിക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
ദുബൈ: യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം ഏപ്രില്‍ 17 തിങ്കളാള്ച വിതരണം ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശമ്പളം നേരത്തെ നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. വരാനിരിക്കുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു വേണ്ടി ജീവനക്കാര്‍ക്ക് തയ്യാറെടുക്കുന്നതിനും നീണ്ട അവധിക്കാലം ആഘോഷിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
യുഎഇയില്‍ ഈ വര്‍ഷം മാര്‍ച്ച് 23നാണ് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനില്‍ 29 നോമ്പുകള്‍ പൂര്‍ത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ അതിന്റെ പിറ്റേ ദിവസമോ അതല്ലെങ്കില്‍ റമദാനില്‍ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമോ ആയിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. ഇക്കുറി ജ്യോതിശാസ്‍ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിലും അനുമാനങ്ങളുണ്ട്.
Read also: ഒമാനില്‍ കനത്ത മഴയ്ക്കൊപ്പം റോഡിലേക്ക് പാറകള്‍ ഇടിഞ്ഞുവീണു; രണ്ട് വാഹനങ്ങള്‍ തകര്‍ന്നു
