എമിറേറ്റിലെ നിയമങ്ങള്‍ക്ക് അനുസൃതമായി വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ റെസ്റ്റോറന്റ് അടച്ചിടാനാണ് ഉത്തരവ്. എമിറേറ്റിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി റെസ്റ്റോറന്റുകളിലും മറ്റും നിരന്തരം പരിശോധനകള്‍ നടത്താറുണ്ട്.

അബുദാബി: അബുദാബിയില്‍ ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതര്‍. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 

എവര്‍ഗ്രീന്‍ റെസ്റ്റോറന്റ് ബ്രാഞ്ച് 3 ആണ് നിയമലംഘനങ്ങളെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയത് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിട്ടും ഇവ ആവര്‍ത്തിച്ചതോടെയാണ് നടപടിയെടുത്തത്. സിങ്ക്, പാത്രങ്ങള്‍ വെക്കുന്ന സ്ഥലം, ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം എന്നിവിടങ്ങളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ കീടങ്ങളെ കണ്ടെത്തിയിരുന്നു. റഫ്രിജറേറ്ററില്‍ കൂളിങ് കൃത്യമായി പ്രവര്‍ത്തിക്കാത്തതും റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ താപനില നിലനിര്‍ത്താതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നതായി അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെസ്റ്റോറന്റിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവ ശരിയാക്കി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് റെസ്‌റ്റോറന്റ് പൂട്ടിച്ചത്. എമിറേറ്റിലെ നിയമങ്ങള്‍ക്ക് അനുസൃതമായി വേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് വരെ റെസ്റ്റോറന്റ് അടച്ചിടാനാണ് ഉത്തരവ്. എമിറേറ്റിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി റെസ്റ്റോറന്റുകളിലും മറ്റും നിരന്തരം പരിശോധനകള്‍ നടത്താറുണ്ട്. 2023 മേയ് മാസത്തില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാതിരുന്നതിന് അല്‍ ഐനില്‍ ഹോളോമീറ്റ് എന്ന റെസ്‌റ്റോറന്റും അടച്ചുപൂട്ടിയിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അബുദാബി സര്‍ക്കാരിന്റെ 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Read Also - യുഎഇയില്‍ പെര്‍ഫ്യൂം ഫാക്ടറിയില്‍ വന്‍ തീപിടിത്തം, വീഡിയോ

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ച് യുഎഇ 

അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2024,2025 വര്‍ഷങ്ങളില്‍ ഓരോ സ്വദേശിയെ വീതം നിയമിക്കണമെന്നാണ് നിര്‍ദ്ദേശം. 

വിദ്യാഭ്യാസം, നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ആരോഗ്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലകള്‍, പ്രൊഫഷണല്‍, ടെക്‌നിക്കല്‍ മേഖലകള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ട് സര്‍വീസുകള്‍, കല, വിനോദം, ഗതാഗതം, ഹോസ്പിറ്റാലിറ്റി എന്നിവയടക്കം 14 പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിലാണ് സ്വദേശിവത്കരണ നിയമം വ്യാപിപ്പിച്ചത്. 

Read Also -  നടുറോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; വീഡിയോ പങ്കുവെച്ച് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player