Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡന്റ് സായിദ് മെഡല്‍ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു. 

UAE awards Prime Minister Narendra Modi with Zayed Medal
Author
Abu Dhabi - United Arab Emirates, First Published Apr 4, 2019, 1:19 PM IST

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ പ്രഖ്യാപിച്ച് യുഎഇ  പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. മറ്റ് രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്കാരമാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലുള്ള മെഡല്‍. 
 

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് അദ്ദേഹത്തിന് യുഎഇ പ്രസിഡന്റ് സായിദ് മെഡല്‍ സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ട്വീറ്ററിലൂടെ അറിയിച്ചു. മോദിയെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എന്നാണ് ട്വീറ്റില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിശേഷിപ്പിച്ചത്. ഇന്ത്യയുമായി തങ്ങള്‍ക്ക് ചരിത്രപരവും നിര്‍ണ്ണായകവുമായ ബന്ധമാണുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ ബന്ധത്തിന് വലിയ കരുത്താണ് കൈവന്നതെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഒടുവിലത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെച്ചു. രണ്ട് വര്‍ഷം മുന്‍പ് അബുദാബി കിരീടാവകാശി ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios