ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍, പ്രമുഖ വ്യക്തികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരടക്കം 300 അതിഥികളാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരിക്കുന്നത്.

ദുബൈ: ദുബൈയുടെ ആകാശത്ത് ഒരു വിവാഹം ചടങ്ങുകളെല്ലാം വിമാനത്തില്‍. സാക്ഷിയാകാന്‍ ഹോളിവുഡ്, ബോളിവുഡ് താരങ്ങളടക്കം വന്‍ പ്രമുഖര്‍...സ്വപ്‌നത്തില്‍ പോലും ഇത്തരമൊരു വിവാഹം ചിന്തിക്കാനിടയില്ല. എന്നാല്‍ തന്റെ മകള്‍ക്കായി ആകാശത്തോളം വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലി.

യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വ്യവസായി ദിലീപ് പോപ്ലിയുടെ മകള്‍ വിധി പോപ്ലിയുടെ വിവാഹമാണ് ഈ മാസം 24ന് സ്വകാര്യ വിമാനത്തില്‍ നടക്കുന്നത്. പോപ്ലീസ് വെഡ്ഡിങ് ഇന്‍ ദി സ്‌കൈ എന്ന് പേരിട്ടിരിക്കുന്ന വിവാഹ ആഘോഷത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍, പ്രമുഖ വ്യക്തികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരടക്കം 300 അതിഥികളാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരിക്കുന്നത്. വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂര്‍ യാത്രക്കായി ഒമാനിലേക്ക് പറക്കും.

Read Also -  പ്രവാസി മലയാളികളേ, സന്തോഷവാർത്ത; ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കും സർവീസ്

എന്റെ മകളുടെ വിവാഹം ഏറെ സന്തോഷമുള്ള അവസരമാണ്. ഞാനും കുടുംബവും മനസ്സില്‍ ആഴത്തില്‍ താലോലിക്കുന്ന അവസരം കൂടിയാണിത്. ഈ അവിശ്വസനീയ അനുഭവം ഞങ്ങളുടെ പ്രിയപ്പെട്ടവരുമായും ലോകത്തോടും പങ്കുവെക്കുന്നതില്‍ ആവേശഭരിതരാണ്. അതിരുകളില്ലാത്ത ചാരുതയുള്ള ദുബൈ, ഇത്തരം സവിശേഷമായ ആഘോത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ചരിത്രം സൃഷ്ടിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു ദിലീപ് പോപ്ലി പറഞ്ഞു. 

Read Also -  വിമാനം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുക രണ്ടിരട്ടി വരെ! പ്രവാസികൾക്കടക്കം ആശ്വാസമായ പുതിയ നിയമം പ്രാബല്യത്തില്‍

കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം പോപ്ലി ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. എന്നാല്‍ പോപ്ലി കുടുംബത്തിന് ഇത് ആദ്യത്തെ ആകാശ കല്യാണമല്ല. 1994ല്‍ പോപ്ലി ജുവലറിയുടെ ഉടമയായ ലക്ഷമണ്‍ പോപ്ലി തന്റെ മകന്‍ ദിലീപിന്റെയും സുനിതയുടെയും വിവാഹം നടത്തിയത് എയര്‍ ഇന്ത്യ വിമാനത്തിലാണ്. അന്ന് ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...