ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ഇരുവരുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരോടുള്ള ആദരസൂചകമായി അവരുടെ കുടുംബങ്ങള്‍ക്ക് ആവുന്നതെല്ലാം ചെയ്തുകൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം 96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രവാസി സഹോദരങ്ങള്‍. ജെമിനി ഗ്രൂപ്പ് ചെയര്‍മാന്‍ സുധാകര്‍ ആര്‍ റാവു, മാനേജിങ് ഡയറക്ടര്‍ പ്രഭാകര്‍ ആര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ മുഖേന സഹായധനം നല്‍കുമെന്ന് അറിയിച്ചത്.

ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ഇരുവരുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച സൈനികരോടുള്ള ആദരസൂചകമായി അവരുടെ കുടുംബങ്ങള്‍ക്ക് ആവുന്നതെല്ലാം ചെയ്തുകൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവത്യാഗം ചെയ്ത സൈനികരെ സഹായിക്കാന്‍ മുന്നോട്ടുവന്ന ആയിരക്കണക്കിന് പേര്‍ക്കൊപ്പം തങ്ങളും ചേരുകയാണെന്ന് സുധാകര്‍ ആര്‍ റാവു പറഞ്ഞു. ഈ കുടുംബങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ എങ്ങനെ സഹായം എത്തിക്കാനാവുമെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.