നാല് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും നീന്താന്‍ ഇറങ്ങുന്നവരും സൂക്ഷിക്കണം.  വ്യാഴാഴ്ച വൈകുന്നേരം എട്ട് മണി വരെയാണ് ഈ മുന്നറിയിപ്പ്.

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 42 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലൂടെയുള്ള സമുദ്ര സഞ്ചാരത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് മുതല്‍ ഏഴ് അടി വരെ ഉയരത്തില്‍ തിരയടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും നീന്താന്‍ ഇറങ്ങുന്നവരും സൂക്ഷിക്കണം. വ്യാഴാഴ്ച വൈകുന്നേരം എട്ട് മണി വരെയാണ് ഈ മുന്നറിയിപ്പ്.

ബുധനാഴ്ച അല്‍ ഐനിലും ഫുജൈറയിലും റാസല്‍ ഖൈമയിലും ശക്തമായ മഴ ലഭിച്ചു. 32.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു രാജ്യത്ത് ഇന്നലെ പരമാവധി താപനില. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം.