Asianet News MalayalamAsianet News Malayalam

ചൈനയുമായി സഹകരിച്ച് യുഎഇയില്‍ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം; ഹയാത് വാക്‌സ് ഉല്‍പാദനം തുടങ്ങി

കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യത്വത്തിന് വേണ്ടിയുള്ള സഹകരണത്തിലൂടെ യുഎഇ-ചൈന ചരിത്രത്തിലെ പുതിയ അധ്യാത്തിന് തുടക്കമായതായി ശൈഖ് അബ്ദുല്ല പറഞ്ഞു.

UAE  began manufacturing of Hayat-Vax in cooperation with china
Author
Abu Dhabi - United Arab Emirates, First Published Mar 30, 2021, 2:59 PM IST

അബുദാബി: ചൈനയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ ഉല്‍പ്പാദനം യുഎഇയില്‍ ആരംഭിച്ചു. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന സിനോഫാം വാക്‌സിന്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിച്ച് 'ഹയാത് വാക്‌സ്' എന്ന പേരിലാണ് പുറത്തിറക്കുന്നത്.

യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചേര്‍ന്നാണ് വാക്‌സിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. ചൈനീസ് കമ്പനിയായ സിനോഫാമും അബുദാബിയുടെ ജി42 കമ്പനിയും ചേര്‍ന്നാണ് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് നേതൃത്വം നല്‍കുന്നത്. കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യത്വത്തിന് വേണ്ടിയുള്ള സഹകരണത്തിലൂടെ യുഎഇ-ചൈന ചരിത്രത്തിലെ പുതിയ അധ്യാത്തിന് തുടക്കമായതായി ശൈഖ് അബ്ദുല്ല പറഞ്ഞു. യുഎഇയില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിന് തുടക്കമിടുന്നത് കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാനമായ കാല്‍വെപ്പാണെന്ന് ജി42 സിഇഒ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios