യുഎഇയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ചു. രാവിലെ 10.30ഓടെയായിരുന്നു അപകടം. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഉമ്മുല്‍ഖുവൈന്‍: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടിടുത്തം. വ്യാഴാഴ്ച രാവിലെ അല്‍ റൗദയിലെ അല്‍ റീം ബില്‍ഡിങിലായിരുന്നു തീപിടിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

രാവിലെ 10.30ഓടെയായിരുന്നു അപകടം. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കെട്ടിടത്തില്‍ താമസിച്ചിരുന്ന 120 പേരെ അധികൃതര്‍ ഒഴിപ്പിച്ചു. തകരാറിലായ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുന്നതുവരെ ഇവര്‍ക്ക് താല്‍കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഡോ. സലീം ഹമദ് ബിന്‍ ഹംദ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

View post on Instagram