Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിരവധി മരുന്നുകള്‍ക്ക് 74 ശതമാനം വരെ വില കുറയും

പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍, കുട്ടികള്‍ക്കുള്ള ചില രോഗങ്ങള്‍ തുടങ്ങിയവയുടെ മരുന്നുകളുടെ വിലയാണ് കുറയുന്നതെന്ന് ആരോഗ്യ-സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

UAE cuts prices of over 500 medicines
Author
Abu Dhabi - United Arab Emirates, First Published Feb 20, 2020, 9:36 AM IST

അബുദാബി: യുഎഇയില്‍ 573 മരുന്നുകളുടെ വില കുറച്ചു. ഗുരുതര രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് രണ്ട് മുതല്‍ 74 ശതമാനം വരെ വില കുറയും. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

പ്രമേഹം, അമിത രക്തസമ്മര്‍ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍, നാഡീസംബന്ധമായ അസുഖങ്ങള്‍, കുട്ടികള്‍ക്കുള്ള ചില രോഗങ്ങള്‍ തുടങ്ങിയവയുടെ മരുന്നുകളുടെ വിലയാണ് കുറയുന്നതെന്ന് ആരോഗ്യ-സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഉവൈസ് പറഞ്ഞു. 97  മരുന്നു കമ്പനികളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര മരുന്ന് നിര്‍മാതാക്കളും ഇവയില്‍ ഉള്‍പ്പെടുന്നു. മിക്ക മരുന്നുകള്‍ക്കും പകുതിയിലേറെ വില കുറയും. രോഗികളുടെ സാമ്പത്തിക ബാധ്യത ലഘൂകരിക്കാന്‍ പുതിയ തീരുമാനം സഹായകമാവുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. തീരുമാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തു. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുന്ന തീരുമാനമാണിതെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. 

Follow Us:
Download App:
  • android
  • ios