കൊവിഡ് ചികിത്സയില്‍ ഏറെ നിര്‍ണായകമായ മൂലകോശ(സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് യുഎഇയിലെ ഗവേഷകര്‍.

അബുദാബി: കൊവിഡ് 19നെതിരെ മൂലകോശ(സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് യുഎഇ. രോഗികളുടെ രക്തത്തില്‍ നിന്നും മൂലകോശം വേര്‍തിരിച്ച് അതില്‍ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന ചികിത്സാ രീതിയാണിത്. 

രോഗിയുടെ രക്തത്തില്‍ നിന്നും മൂലകോശം വേര്‍തിരിച്ച് അതില്‍ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന ചികിത്സാ രീതിയാണിത്. മൂലകോശ ചികിത്സ വഴി പ്രതിരോധ ശേഷിയും ശ്വാസകോശ കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. സ്റ്റെം സെല്‍ ചികിത്സ വഴി 73 പേര്‍ക്ക് രോഗം ഭേദമായതായി യുഎഇ അവകാശപ്പെട്ടു. കൊവിഡ് പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കും പ്രതീക്ഷയേകുന്ന പുതിയ ചികിത്സാ രീതിക്ക് യുഎഇ പേറ്റന്റും നല്‍കിയിട്ടുണ്ട്.

അബുദാബി സ്റ്റെം സെല്‍ സെന്ററിലെ ഗവേഷകരാണ് ഈ ചികിത്സാ രീതി വികസിപ്പിച്ചത്. ഗവേഷകര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ നന്ദി പറയുന്നെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ അറിയിച്ചു. ക്ലിനിക്കല്‍ ട്രയലില്‍ രോഗികള്‍ക്ക് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതിക്ക് ഒപ്പമാണ് രോഗികളില്‍ മൂലകോശ ചികിത്സ പരീക്ഷിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുമെന്ന് ഗവേഷകര്‍ അറിയിച്ചു.

Scroll to load tweet…