Asianet News MalayalamAsianet News Malayalam

യുഎഇയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്; തൊഴില്‍ വിസകള്‍ ഭാഗികമായി അനുവദിക്കാന്‍ തീരുമാനം

ആദ്യഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 

UAE eases Covid protocol, employment visas will allow
Author
Dubai - United Arab Emirates, First Published Oct 6, 2020, 1:33 AM IST

ദുബായ്: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതിന്റെ ഭാഗമായി രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഫെഡറല്‍ അതിരോറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. 

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോരിറ്റിയുമായി സഹകരിച്ചായിരിക്കും ഇതിനുള്ള നടപടികള്‍. കൊവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിദേശികള്‍ക്ക് ജോലിക്കായി എത്താനാവുന്നത്. ആവശ്യമെങ്കില്‍ രാജ്യത്തെത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റീനിലും കഴിയണം. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. അതേസമയം യുഎഇയില്‍ 932 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചതോടെ ആകെ മരണം 429ആയി. 1287 പേര്‍ രോഗമുക്തരായതായി ആരോഗ്യ രോഗ പ്രതിരോധമന്ത്രാലയം അറിയിച്ചു. 

24മണിക്കൂറിനിടെ രാജ്യത്ത് 88,000 കൊവിഡ് പരിശോധനകള്‍ നടത്തി. രാജ്യത്ത് കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനായി എല്ലാ എമിറേറ്റുകളും പ്രത്യേക ടാസ്‌ക് ഫോഴ്‌സുകള്‍ക്ക് രൂപം നല്‍കി. നിരീക്ഷണങ്ങളും പരിശോധനകളും കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി ഓരോ എമിറേറ്റിലും ഓരോ സംഘങ്ങള്‍ വീതം പ്രവര്‍ത്തിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios