Asianet News MalayalamAsianet News Malayalam

ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി

കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍വെച്ചുതന്നെ വെളിപ്പെടുത്തണമെന്ന് ദില്ലിയിലെ യുഎഇ എംബസി നിര്‍ദേശിക്കുന്നു.

UAE embassy issues advisory to citizens travelling to India
Author
Delhi, First Published Oct 12, 2019, 3:46 PM IST

ദില്ലി: ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി. ഇന്ത്യയില്‍ എത്തുമ്പോള്‍ നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദില്ലിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് പൗരന്മാര്‍ക്ക് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ജമ്മു-കശ്‍മീരിലേക്കുള്ള യാത്ര നീട്ടിവെയ്ക്കണമെന്ന് നേരത്തെ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios