സംവാദം, സഹിഷ്ണുത, മിതവാദം എന്നിവ പിന്തുണയ്ക്കാനും വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും നിരസിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.
റിയാദ്: മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. സൗദി അറേബ്യയും മറ്റ് നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവേചനത്തിലേക്കും ശത്രുതയിലേക്കും അക്രമത്തിലേക്കും നയിക്കുന്ന മതവിദ്വേഷം ചെറുക്കാന്‍ ആവശ്യപ്പെടുന്ന കരടു പ്രമേയം അംഗീകരിച്ചത്.
സ്വീഡനില്‍ വിശുദ്ധ ഖുറാന്‍ കോപ്പി കത്തിച്ച സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. സംവാദം, സഹിഷ്ണുത, മിതവാദം എന്നിവ പിന്തുണയ്ക്കാനും വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്ന വിനാശകരമായ എല്ലാ പ്രവര്‍ത്തനങ്ങളെയും നിരസിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി പ്രശംസിച്ചു.
Read Also - 'റിയാദ് എയറി'ല്‍ ജോലി; വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി എയര്‍ലൈന്‍
നിയമം ലംഘിച്ച നിരവധി വാഹനങ്ങൾ പിടികൂടി സൗദി ഗതാഗത വകുപ്പ്
റിയാദ്: വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത അതോറിറ്റി പിടികൂടിയത്.
ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ വാഹനം സർവീസിന് ഉപയോഗിക്കൽ, അതോറിറ്റി അംഗീകരമില്ലാത്ത അലങ്കാര വസ്തുക്കളും സ്റ്റിക്കറുകളും ബസുകൾക്കകത്തും പുറത്തും സ്ഥാപിക്കൽ, ചരക്ക് നീക്കത്തിനുള്ള ഡോക്യുമെന്റ് ഇല്ലാതിരിക്കൽ എന്നിവയാണ് വാഹനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തി നിയമ ലംഘനങ്ങൾ.
ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത വാഹനങ്ങളുടെ ഭാഗത്താണ്. ബസുകൾ, ടാക്‌സികൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജൂണിൽ കര ഗതാഗത മേഖലയിൽ 2,14,923 പരിശോധനകളാണ് പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയത്. ഇതിൽ 2,13,266 പരിശോധനകൾ സൗദി രജിസ്‌ട്രേഷനുള്ള ബസുകളിലും ടാക്‌സികളിലും ലോറികളിലുമാണ് നടത്തിയത്.
വിദേശ രജിസ്‌ട്രേഷനുള്ള 618 വാഹനങ്ങളും പരിശോധിച്ചു. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 1039 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ 1071 പരിശോധനകളും റെയിൽവേ സ്റ്റേഷനുകളിൽ 13 ഫീൽഡ് സന്ദർശനങ്ങളും നടത്തി. സൗദി പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ബസുകളുടെയും ലോറികളുടെയും ടാക്‌സികളുടെയും ഭാഗത്ത് 41,355 നിയമ ലംഘനങ്ങൾ കണ്ടെത്തി. ക്യാമറകൾ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് പരിശോധനകളിലൂടെ 2074 നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തു.
Read Also - സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു; പ്രഖ്യാപനവുമായി യുഎഇ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

