Asianet News MalayalamAsianet News Malayalam

ഇന്റര്‍നെറ്റ് വഴി സൗജന്യമായി നാട്ടിലേക്ക് വിളിക്കാം; പ്രവാസികള്‍ക്കിടയില്‍ തരംഗമായി ടോടോക്ക്

പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. 

uae expats using totok app for free voice and video calls
Author
Dubai - United Arab Emirates, First Published Dec 16, 2019, 3:58 PM IST

ദുബായ്: സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപിന് പ്രവാസികള്‍ക്കിടയില്‍ പ്രിയമേറുന്നു. നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍ ചെയ്യാമെന്നതാണ് ടോടോക്കിന് പ്രിയങ്കരമാക്കുന്നത്. 

പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടോടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ടോടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്സ്ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടോടോക്ക് പ്രവര്‍ത്തിക്കുന്നത്.

നിലവില്‍ വാട്സ്ആപ്, സ്കൈപ്പ്, ഫേസ്‍ബുക്ക്, ഗൂഗ്ള്‍ ഡുവോ, ഐഎംഓ, മെസഞ്ചര്‍, തുടങ്ങിയവയിലൂടെയുള്ള വോയിസ്, വീഡിയോ കോളുകള്‍ യുഎഇയില്‍ ലഭ്യമാവുകയില്ല. 

Follow Us:
Download App:
  • android
  • ios