പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതര്‍ ആശംസിച്ചു. 

അബുദാബി: വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎഇ. ഇന്ത്യയ്ക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം ഐക്യദാര്‍ഢ്യം അറിയിച്ചു.

അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അധികൃതര്‍ ആശംസിച്ചു. 

Read Also -  വയനാട് ദുരന്തം; അനുശോചനം രേഖപ്പെടുത്തി ബഹ്റൈന്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..