തായ് ലന്‍ഡിലെ കൊ സാമ്യു ദ്വീപില്‍ സവാരി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുഎഇ അഡ്നോക് പ്രോ ലീഗില്‍ ഷബാബ് അല്‍ അഹ്ലിയുടെ പരിശീലകനായിരുന്നു.

അബുദാബി: എമിറാത്തി ദേശീയ ഫുട്ബോള്‍ ടീമിന്‍റെ മുന്‍ പരിശീലകന്‍ മഹ്ദി അലിക്ക് അപകടത്തില്‍ ഗുരുതര പരിക്ക്. തായ് ലന്‍ഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് 57കാരനായ അലിക്ക് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തായ് ലന്‍ഡിലെ കൊ സാമ്യു ദ്വീപില്‍ സവാരി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുഎഇ അഡ്നോക് പ്രോ ലീഗില്‍ ഷബാബ് അല്‍ അഹ്ലിയുടെ പരിശീലകനായിരുന്നു. സ്വകാര്യ വിമാനത്തില്‍ മഹ്ദി അലിയെ യുഎഇയിലെത്തിക്കും. 1980കളില്‍ മഹ്ദി അലി യുഎഇയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2000 മുതല്‍ അസി. കോച്ചായും 2012 - 2017 വരെ കോച്ചായും സേവനം അനുഷ്ഠിച്ചു. 2012 ല്‍ യുഎഇ ഒളിമ്പിക് സംഘത്തെ നയിച്ചതും മഹ്ദി അലി ആയിരുന്നു. 

Scroll to load tweet…

Read More -  ഫുട്ബോള്‍ ലോകകപ്പ്: ലോകകപ്പിന്‍റെ മാതൃകയിലുള്ള 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്ത് ഖത്തര്‍

ദുബൈയില്‍ കൂറ്റന്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

ദുബൈ: ദുബൈ ഡൗണ്‍ടൗണിലെ കെട്ടിടത്തില്‍ തീപിടിത്തം. 35 നിലകളുള്ള കൂറ്റന്‍ കെട്ടിടത്തിലാണ് തീപടര്‍ന്നു പിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കി. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Read More - പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ യുഎഇയില്‍ ആഹ്വാനം

അബുദാബി: യുഎഇയിലെ പള്ളികളില്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം നല്‍കി പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നവംബര്‍ 11 വെള്ളിയാഴ്ച രാജ്യത്ത് മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദ്ദേശം. അറബിയില്‍ 'സലാത് അല്‍ ഇസ്തിസ്ഖ' എന്ന് അറിയപ്പെടുന്ന പ്രാര്‍ത്ഥന, നവംബര്‍ 11ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുമ്പായാണ് നടത്തുക.