അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന് സെപ്‍തംബറിലെ അപേക്ഷിച്ച് വില കുറഞ്ഞിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.28 ദിര്‍ഹമായിരുന്നത് ഒക്ടോബറില്‍ 2.24 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95 പെട്രോളിന് 2.12 ദിര്‍ഹമായിരിക്കും പുതിയ വില. ഇപ്പോള്‍ ഇത് 2.16 ദിര്‍ഹമാണ്. ഡീസലിന് ഇപ്പോഴുള്ള 2.38 ദിര്‍ഹത്തിന് പകരം അടുത്തമാസം 2.41 ദിര്‍ഹം നല്‍കേണ്ടിവരും. ഞായറാഴ്ചയാണ് യുഎഇ ഫ്യുവല്‍ കമ്മിറ്റി പുതിയ വിലനിലവാരം പ്രഖ്യാപിച്ചത്.