ഇസ്റാഅ്, മിഅ്റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്. പുതിയ പട്ടിക അനുസരിച്ച് ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും കൂടുതല്‍ അവധി ലഭിക്കുമെങ്കിലും ഇസ്റാഅ്, മിഅ്റാജ് ദിനങ്ങളിലും നബി ദിനത്തിനും അവധിയില്ല.
അബുദാബി: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസാണ് (എഫ് എ എച്ച് ആര്‍) തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നേരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി ദിനങ്ങള്‍ ഏകീകരിച്ചിരുന്നു.
ഇസ്റാഅ്, മിഅ്റാജ് അവധി ദിനങ്ങളോടനുബന്ധിച്ച് നേരത്തെയുണ്ടായിരുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വിശദീകരണവും പുറത്തിറക്കിയിട്ടുണ്ട്. പുതിയ പട്ടിക അനുസരിച്ച് ബലിപെരുന്നാളിനും ചെറിയ പെരുന്നാളിനും കൂടുതല്‍ അവധി ലഭിക്കുമെങ്കിലും ഇസ്റാഅ്, മിഅ്റാജ് ദിനങ്ങളിലും നബി ദിനത്തിനും അവധിയില്ല. ഈ വര്‍ഷം 14 അവധി ദിനങ്ങളാണ് ലഭിക്കുക.
2019ലെ അവധി ദിനങ്ങള്‍ ഇവയാണ്
1. പുതുവര്‍ഷാരംഭം - ജനുവരി 1
2. ചെറിയ പെരുന്നാള്‍ - റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ
3. അറഫ ദിനം - ദുല്‍ഹജ്ജ് 9
4. ബലി പെരുന്നാള്‍ - ദുല്‍ഹജ്ജ് 10 മുതല്‍ 12 വരെ
5.ഹിജ്റ വര്‍ഷാരംഭം - മുഹറം 1
6. രക്തസാക്ഷി ദിനം - ഡിസംബര്‍ 1
7. ദേശീയ ദിനം - ഡിസംബര്‍ 2 മുതല്‍ 3 വരെ
പുതിയ പട്ടിക അനുസരിച്ച് റമദാനില്‍ 30 ദിവസമുണ്ടാകുമെങ്കില്‍ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിക്കും. അതുപോലെ അറഫ ദിനം കൂട്ടി ചേര്‍ത്ത് ബലിപെരുന്നാളിന് നാല് ദിവസവും അവധി ലഭിക്കും.
