ശൈഖ് നഹ്യാന്‍ ബിന്‍ മുബാറകും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറിനൊപ്പം യോഗ ചെയ്തു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ദുബൈ ഊദ് മേത്ത ഇസ്മായേലി കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച നടന്ന യോഗ പരിപാടികളില്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരിയും മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

അബുദാബി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് അബുദാബി ഇന്ത്യന്‍ എംബസിയും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റും. അബുദാബി റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ മൈതാനിയില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ മുഖ്യാതിഥി ആയിരുന്നു.

(അബുദാബി ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച യോഗ ദിനാചരണത്തില്‍ പങ്കെടുക്കുന്ന യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി)

ശൈഖ് നഹ്യാന്‍ ബിന്‍ മുബാറകും ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറിനൊപ്പം യോഗ ചെയ്തു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ദുബൈ ഊദ് മേത്ത ഇസ്മായേലി കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ച നടന്ന യോഗ പരിപാടികളില്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരിയും മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

(ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗ ദിനാചരണം)