അബുദാബി: യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമാകുമെന്നും മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും അറിയിപ്പില്‍ പറയുന്നു. രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ ചിലയിടങ്ങളില്‍ വെള്ളിയാഴ്ചയാണ് കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.