മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് ഉപഗ്രഹം വികസിപ്പിച്ചത്.
അബുദാബി: യുഎഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശനിയാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ വര്ഷം ഇത് യുഎഇയുടെ രണ്ടാമത്തെ ഉഗ്രഹ വിക്ഷേപണം ആണ്. സ്പേസ്എക്സിന്റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.
സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്എആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്. യു.എസിലെ കാലിഫോർണിയ വാൻഡൻബർഗ് സ്പേസ് ബേസ് ബേസിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം. വിക്ഷേപണത്തിന് ശേഷം സാറ്റലൈറ്റ് നിയന്ത്രിക്കുന്നത് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിന്റെ മിഷൻ കൺട്രോൾ സെന്ററായിരിക്കും. ഇവിടെ നിന്ന് ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ബഹിരാകാശത്ത് നിന്ന് അയക്കുന്ന ഡേറ്റ വിലയിരുത്തുകയും ചെയ്യും.
മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് ഉപഗ്രഹം വികസിപ്പിച്ചത്. മൂന്ന് ഇമേജിങ് മോഡുകൾ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്പോട്ട് മോഡ് എന്ന വിഭാഗത്തിൽ ചെറിയ പ്രദേശങ്ങളുടെ ഉയർന്ന റെസലൂഷൻ ചിത്രങ്ങൾ പകർത്താൻ സാധിക്കും. വലിയ പ്രദേശങ്ങളുടെ വിശാലമായ ഭാഗങ്ങൾ പകർത്തുന്ന സ്കാൻ മോഡാണ് മറ്റൊന്ന്.
Read Also - നീക്കം ചെയ്തത് മൂന്ന് ടൺ മത്സ്യബന്ധന വലകൾ, അപൂർവമായ ഹോക്സ്ബിൽ കടലാമയെ രക്ഷപ്പെടുത്തി
