കൂടുതല്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി മേധാവിയും കസ്റ്റംസ് കമ്മിഷണറുമായ അലി അൽ കാബി പറഞ്ഞു.

അബുദാബി: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കസ്റ്റംസ് സംവിധാനം ഏകീകരിക്കുന്നു. പുതിയ ഏകീകൃത സംവിധാനം ഇന്നുമുതല്‍ നടപ്പില്‍ വരുമെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൂടുതല്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും പുതിയ തീരുമാനം സഹായിക്കുമെന്ന് ഫെഡറൽ കസ്റ്റംസ് അതോറിറ്റി മേധാവിയും കസ്റ്റംസ് കമ്മിഷണറുമായ അലി അൽ കാബി പറഞ്ഞു. ഈ രംഗത്തെ വിദഗ്ദര്‍ ചേര്‍ന്ന് രൂപീകരിച്ച സംവിധാനമാണ് ഇതിനായി തയ്യാറിക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.