അബുദാബി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്‍ട്ര നേതാക്കള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്‍തു.

അമേരിക്കയും യുഎഇയും തമ്മില്‍ അഞ്ച് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തന്ത്രപ്രധാന ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും ബൈഡനും കമല ഹാരിസിനും അഭിനന്ദനമറിയിച്ചു. യുഎഇയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.