മോദിയെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി കഴിഞ്ഞ ദിവസം തന്നെ അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തിരുന്നു. ഇംഗ്ലീഷിലും അറബിക്കും പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 

അബുദാബി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ആധികാരിക വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് യുഎഇ ഭരണാധികാരികള്‍ മോദിക്ക് സന്ദേശം അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരാണ് സന്ദേശങ്ങളയച്ചത്.

മോദിയെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി കഴിഞ്ഞ ദിവസം തന്നെ അബുദാബി കിരീടാവകാശി ട്വീറ്റ് ചെയ്തിരുന്നു. ഇംഗ്ലീഷിലും അറബിക്കും പുറമെ ഹിന്ദിയിലും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും കഴിഞ്ഞ ദിവസം മോദിയെ അഭിനന്ദമറിയിക്കുകയും ഇരുവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് മോദി ട്വീറ്റ് ചെയ്യുകയും ചെയ്തു.